അഭിമന്യു വധം: കെനിയയിലെ ഇടതുപക്ഷ അനുഭാവികള്‍ ശേഖരിച്ച 21,000 രൂപ ഏറണാകുളം ജില്ലാ കമ്മറ്റിക്ക് നല്‍കിനൈരൂബി(കെനിയ) > അഭിമന്യു കുടുംബ ധനസഹായ ഫണ്ടിലേക്കായി കെനിയയിലെ ഇടതുപക്ഷ അനുഭാവികള്‍ ശേഖരിച്ച 21,000 രൂപ സിപിഎം എം  ഏറണാകുളം ജില്ലാ കമ്മറ്റിയുടെ പേരില്‍ അയച്ചുകൊടുത്തു. പ്രവര്‍ത്തകരായ രാജ് മോഹന്‍, മണി കുന്നുമ്മല്‍, ജയന്‍ മാഷ് എന്നിവരുടെ മുന്‍ കൈയ്യില്‍ ആയിരുന്നു ധനശേഖരണ പരിപാടിക്ക് തുടക്കം കുറിച്ചത്. കെനിയയില്‍ നിന്നുള്ള ഇടതുപക്ഷ അനുഭാവികളുടെ പ്രഥമ ഇടപെടലായിരുന്നു അഭിമന്യു കുടുംബ സഹായ ഫണ്ട് ശേഖരണം. ഭാവിയിലും ഇത്തരം സാമൂഹ്യ ഇടപെടലുകള്‍ നടത്താനുള്ള പദ്ധതികളിടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.   Read on deshabhimani.com

Related News