വായ‌്പാതട്ടിപ്പ‌്: ഒമ്പതിടങ്ങളിൽ റെയ‌്ഡ‌്ചെന്നൈ തൊണ്ണൂറു കോടി രൂപയുടെ വായ‌്പാതട്ടിപ്പും ക ള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട‌് തമിഴ‌്നാട്ടിൽ ഒമ്പതിടത്ത‌് എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് റെയ‌്ഡ‌്. മധുര, കോയമ്പത്തൂർ, വിരുദുനഗർ എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്‌. ഇൻഷുമതി റിഫൈനറീസ‌് പ്രൈവറ്റ‌് ലിമിറ്റഡ‌് എന്ന സ്ഥാപനത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട‌്. വ്യാജ ലെറ്റർ ഓഫ‌് ക്രെഡിറ്റ‌് ഉപയോഗിച്ച‌് എസ‌്ബിഐ ബ്രാഞ്ചിൽനിന്ന‌് 87.36 കോടി രൂപയുടെ വായ‌്പാതട്ടിപ്പ‌് നടത്തുകയായിരുന്നു. Read on deshabhimani.com

Related News