സ്വവര്‍ഗരതി കേസിൽ ഇന്ന് സുപ്രീംകോടതി വിധി പറയുംന്യൂഡൽഹി> സ്വവര്‍ഗരതി കേസിൽ ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്  വിധി പറയും. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐ പി സി 377 ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതിലാകും  വിധി പറയുക. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകൻ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനിൽ മെഹ്റ തുടങ്ങിയവര്‍ നൽകിയ പൊതുതാല്പര്യ ഹര്‍ജികളിലാണ് വിധി വരുന്നത്‌. അതേസമയം സ്വവര്‍ഗ്ഗരതി ക്രിമിനൽ ക്രുറ്റമല്ലാതാക്കേണ്ടത് പാര്‍ലമെന്‍റാണെന്ന് ഹര്‍ജിക്കാരെ എതിര്‍ത്ത് ക്രൈസ്തവ സംഘനകൾ വാദിച്ചു. ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എൽജിബിടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും കോടതി പരാമര്‍ശം നടത്തിയിരുന്നു. Read on deshabhimani.com

Related News