കണ്ണൂർ, കരുണ മെഡിക്കൽകോളേജ്‌ ഓർഡിനൻസ്‌ സുപ്രീംകോടതി റദ്ദാക്കിന്യൂഡൽഹി>പാലക്കാട്‌ കരുണ, കണ്ണൂർ മെഡിക്കൽകോളേജ്‌ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ഇറക്കിയ ഓർഡിനൻസ്‌ സുപ്രീംകോടതി റദ്ദാക്കി.2016‐2017 ൽ  ക്രമവിരുദ്ധമായി എംബിബിഎസ്‌ പ്രവേശനം നേടിയ വിദ്യാർഥികളെ  സംരക്ഷിക്കാനാണ്‌ ഓർഡിനൻസ്‌ ഇറക്കിയതെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്‌ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്‌റ്റീസ്‌ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. വിദ്യാർഥികളെ അയോഗ്യരാക്കാനുള്ള പ്രവേശന മേൽനോട്ടസമിതിയുടെ തീരുമാനം സുപ്രീംകോടതി നേരത്തെ ശരിവെച്ചിരുന്നു. തുടർന്ന്‌ വിദ്യാർഥികൾക്ക്‌ അനുകൂലമായി സർക്കാർ ഓർഡിനൻസ്‌ ഇറക്കുകയായിരുന്നു. ഇതിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യ നൽകിയ ഹർജിയിലാണ്‌ കോടതി ഉത്തരവ്‌. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് സർക്കാർ ഓർഡിനൻസ്‌ ഇറക്കിയിരുന്നത്‌. പ്രവേശന മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് അംഗീകാരം നഷ്ടപ്പെട്ട കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സാധൂകരിക്കുന്നതിനുള്ള കേരള മെഡിക്കൽ കോേളജ് പ്രവേശനം സാധൂകരിക്കൽ ബിൽ നിയമസഭ ഐകകണ്ഠ്യേനയാണ്‌  പാസാക്കിയിരുന്നത്‌. വിദ്യാർഥികളും രക്ഷിതാക്കളും സർക്കാരിനെ സമീപിച്ച് പ്രവേശനം ക്രമവൽക്കരിച്ച് നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അഞ്ചരക്കണ്ടി മെഡിക്കൽ കോേളജിലെ 150 വിദ്യാർഥികൾക്കും കരുണയിലെ 30 വിദ്യാർഥികൾക്കുമാണ്‌ ഓർഡിനൻസിന്റെ പ്രയോജനം ലഭിച്ചത്‌. തങ്ങളുടേതല്ലാത്ത കാരണത്താൽ കുട്ടികൾക്ക് പഠിക്കാൻ അവസരം നിഷേധിക്കരുതെന്നായിരുന്നു സർക്കാർ നിലപാട്‌ നിലപാട്. Read on deshabhimani.com

Related News