അഴിമതിയ്ക്കും വര്‍ഗീയതയ്ക്കുമെതിരായി പാര്‍ലമെന്റില്‍ ശ്രദ്ധേയമായ പോരാട്ടങ്ങള്‍ സോമനാഥ് ചാറ്റര്‍ജി നടത്തി: കോടിയേരിതിരുവനന്തപുരം > മതനിരപേക്ഷ രാഷ്‌ട്രീയത്തിന്റെ ശക്തനായ വക്താവും പ്രഗത്ഭനായ പാര്‍ലമെന്റേറിയനുമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മികച്ച അഭിഭാഷകനായിരുന്ന അദ്ദേഹം സിപിഐ എം പിന്തുണയോടെ പാര്‍ലമെന്റ് അംഗമായതിനു ശേഷം നവ സാമ്പത്തിക നയങ്ങള്‍ക്കും അഴിമതിയ്ക്കും വര്‍ഗീയതയ്ക്കുമെതിരായി പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവാത്തതാണ്. ദേശീയതലത്തില്‍ മാത്രമല്ല, അന്താരാഷ്‌ട്രതലത്തിലും പാര്‍ലമെന്റേറിയന്‍ എന്ന നിലയിലുള്ള സോമനാഥിന്റെ സംഭാവനകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതനിരപേക്ഷ രാഷ്‌ട്രീയത്തിന്റെ കേന്ദ്രമായി ബംഗാളിനെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഒരുകാലത്ത് നേതൃപരമായ പങ്കാണ് അദ്ദേഹം വഹിച്ചത്. സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.   Read on deshabhimani.com

Related News