നിക്ഷേപസൗഹൃദ സൂചികയില്‍ കേരളം മുന്നോട്ട്ന്യൂഡൽഹി > നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ കേരളം മുന്നോട്ട്. നാഷണൽ കൗൺസിൽ ഓഫ് ഇക്കണോമിക് റിസർച്ച് (എൻസിഇആർ) തയ്യാറാക്കിയ സംസ്ഥാന നിക്ഷേപ സാധ്യത സൂചികയിൽ കേരളം ആറാം സ്ഥാനത്തെത്തി. 2017ൽ കേരളം ഏഴാം സ്ഥാനത്തായിരുന്നു. ഡൽഹി സൂചികയിൽ ഒന്നാംസ്ഥാനത്തെത്തി. ആന്ധ്രാപ്രദേശും തെലങ്കാനയും 2017നെ അപേക്ഷിച്ച് മൂന്ന് സ്ഥാനങ്ങൾ താഴോട്ടിറങ്ങി ഏഴ്, എട്ട് സ്ഥാനങ്ങളിലെത്തി. ഭൂമിയും തൊഴിലും, അടിസ്ഥാനസൗകര്യം, സാമ്പത്തികസാഹചര്യം,രാഷ്ട്രീയസ്ഥിരത തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് എൻസിഇആർ സൂചിക തയ്യാറാക്കിയത്. Read on deshabhimani.com

Related News