മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ‌്: ജന്തർ മന്ദറിൽ വൻ പ്രതിഷേധംന്യൂഡൽഹി ഇടതുചിന്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ബഹുജന, വർഗസംഘടന പ്രവർത്തകർ ഒത്തുചേർന്നു. ജന്തർ മന്ദറിൽ സംഘടിപ്പിച്ച പരിപാടിക്ക് ജൻഏക്താ ജൻഅധികാർ ആന്ദോളൻ നേതൃത്വം നൽകി. ജെഎൻയു വിദ്യാർഥികളും ആംആദ്മി പാർടി പ്രവർത്തകരും പ്രതിഷേധസംഗമത്തിനു പിന്തുണ പ്രകടിപ്പിച്ചെത്തി. നൂറുകണക്കിനു പേർ പങ്കെടുത്ത സംഗമം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ അമിതാധികാര വാഴ്ചയ‌്ക്കെതിരായ താക്കീതായി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ഹനൻ മൊള്ള, തപൻസെൻ, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ എ കെ പത്മനാഭൻ, മുഹമ്മദ് യൂസഫ് തരിഗാമി, വിജു കൃഷ്ണൻ, കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, എഐടിയുസി നേതാവ് അമർജിത് കൗർ എന്നിവർ നേതൃത്വം നൽകി. മുദ്രാവാക്യം വിളിച്ചും ഗാനാലാപനം നടത്തിയും ചിത്രരചനകളിലൂടെയും സംഗമം സർക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്തി. Read on deshabhimani.com

Related News