കേരളത്തെ സഹായിക്കരുതെന്ന് പ്രചരിപ്പിച്ച ബിജെപിക്കാരന്റെ ഹര്‍ജി തള്ളിന്യൂഡൽഹി പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം ആവശ്യമില്ലെന്ന് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ സുരേഷ് കൊച്ചാട്ടിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഭീഷണിയുണ്ടെങ്കിൽ പരാതി പൊലീസിന് നൽകാനും കോടതി നിർദേശിച്ചു. കേരളത്തിന് സഹായം നൽകേണ്ടെന്നും സമ്പന്നരെ മാത്രമാണ് പ്രളയം ബാധിച്ചതെന്നും പറയുന്ന എട്ട് മിനിട്ട് ദൈർഘ്യമുള്ള ഓഡിയോ സന്ദേശം ഹൈദരാബാദ് മലയാളിയായ ഇയാൾ വാട്സാപ് വഴി പ്രചരിപ്പിച്ചിരുന്നു. രാജ്യവ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ ഈ ഓഡിയോ സംഘപരിവാര ​ഗ്രൂപ്പുകൾ പ്രചരിപ്പിച്ചതോടെ പ്രതിഷേധം ശക്തമായി. തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം ഉറപ്പാക്കാൻ ആന്ധ്രപ്രദേശ്, തെലങ്കാന, കേരള പൊലീസിനോട്  നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രളയം കേരളത്തിലെ മധ്യവർഗത്തെയും അതിസമ്പന്നരേയുമാണ് ബാധിച്ചതെന്നായിരുന്നു കള്ളപ്രചാരണം.അവർക്ക് പണമോ അവശ്യസാധനങ്ങളോ വേണ്ടെന്നും പ്രചരിപ്പിച്ചു.ബിജെപിയുടെ സോഷ്യൽമീഡിയ അംഗമെന്ന് അവകാശപ്പെടുന്ന ഇയാൾ സംഘപരിവാർ പോസ്റ്റുകളുടെ പ്രചാരകനുമാണ്. Read on deshabhimani.com

Related News