മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വസതികളിലെ റെയ്ഡ് പൗരസ്വാതന്ത്ര്യത്തിനു നേരെയുള്ള ധിക്കാരപരമായ ആക്രമണം: സിപിഐ എംന്യൂഡല്‍ഹി > പൗരാവകാശ - മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഇടത് ചിന്തകരുടെയും വസതികളില്‍ പൊലീസ് നടത്തുന്ന  റെയ്ഡുകളില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തിയായി പ്രതിഷേധിച്ചു. ഡല്‍ഹി, മുംബൈ, റാഞ്ചി, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ സുധ ഭരദ്വാജ്, വരവര റാവു, ഗൗതം നവ്‌ലഖ എന്നിവര്‍ അടക്കമുള്ളവരെ അറസ്റ്റുചെയ്തിട്ടുണ്ട്. വീടുകളില്‍നിന്ന് ലാപ്പ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, വ്യക്തിപരമായ രേഖകള്‍ എന്നിവ പൊലീസ് കൊണ്ടുപോയി. ദളിതര്‍ക്കെതിരെ ഉണ്ടായ ഭീമ കൊറഗാവ് അതിക്രമങ്ങള്‍ക്കുശേഷം മഹാരാഷ്ട്ര പൊലീസ്, കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് ദളിത് പ്രവര്‍ത്തകരെയും ഇവര്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകരെയും വേട്ടയാടുകയാണ്. കള്ളക്കേസുകള്‍ എടുക്കുകയും കിരാതമായ യുഎപിഎ ചുമത്തുകയും ചെയ്യുന്നു. ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും നേരെയുള്ള ധിക്കാരപരമായ ആക്രമണമാണിത്.  കേസുകള്‍ പിന്‍വലിച്ച്,  ഈ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് പിബി ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News