മോഡിയുടെ നിലപാട് ലജ്ജാകരം: സിപിഐന്യൂഡൽഹി > പ്രളയക്കെടുതി നേരിടുന്ന കേരളത്തിന‌് യുഎഇ വാഗ്ദാനംചെയ്ത 700 കോടി രൂപയുടെ സഹായം തടയുന്ന മോഡിസർക്കാർ നിലപാടിനെ സിപിഐ ദേശീയ സെക്രട്ടറിയറ്റ് അപലപിച്ചു. ഭൂകമ്പദുരിതാശ്വാസ പ്രവർത്തനത്തിന‌്  ഗുജറാത്ത് മുഖ്യമന്ത്രി എന്നനിലയിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള ഫണ്ട് സ്വീകരിച്ച മോഡി ഇപ്പോൾ അതേ സഹായം കേരളത്തിനു നിഷേധിക്കുന്നത് ലജ്ജാകരമാണ്. വിദേശ ഫണ്ട് സ്വീകരിക്കാൻ എന്തെങ്കിലും നിയമതടസ്സമുണ്ടെങ്കിൽ ഓർഡിനൻസ് വഴി അത് നീക്കാവുന്നതേയുള്ളൂ. മോഡിസർക്കാർ ദുരഭിമാനം വെടിയണമെന്നും കേരളത്തിന‌് രാജ്യാന്തരസഹായം ലഭിക്കാൻ ആവശ്യമായ നിലപാട് സ്വീകരിക്കണമെന്നും സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News