ചെന്നൈ‐സേലം ഹരിത ഇടനാഴിക്കെതിരെ പ്രക്ഷോഭം തുടരും: കിസാന്‍സഭന്യൂഡൽഹി > ചെന്നൈ‐സേലം എട്ടുവരി “ഹരിത ഇടനാഴി’ ഹൈവേ പദ്ധതിക്ക് എതിരായ പ്രതിഷേധയോഗത്തിൽ പങ്കെടുക്കാനെത്തിയവരെ അറസ്റ്റ‌് ചെയ്ത പൊലീസ് നടപടിയെ അഖിലേന്ത്യാ കിസാൻസഭ അപലപിച്ചു. അറസ്റ്റ‌് ചെയ്തവരെ വിട്ടയക്കണമെന്നും പദ്ധതിക്കെതിരെ പോരാട്ടം തുടരുമെന്നും കിസാൻസഭ പ്രതിഷേധയോഗം ആഹ്വാനം ചെയ്തു. കിസാൻസഭ തിരുവണ്ണാമലൈ പ്രസിഡന്റ് വെങ്കിടേഷ്, വി പി ബാലരാമൻ എന്നിവരെയാണ് അറസ്റ്റ‌് ചെയ്തത്. അഖിലേന്ത്യാ കിസാൻസഭ ജോയിന്റ‌് സെക്രട്ടറി വിജുകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പ്രതിഷേധയോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെയാണ് പൊലീസ് കാരണമില്ലാതെ അറസ്റ്റ‌് ചെയ്തത്. പ്രതിഷേധയോഗത്തിൽ പങ്കെടുത്ത സേലം, ധർമപുരി, തിരുവണ്ണാമലൈ, കാഞ്ചീപുരം എന്നിവിടങ്ങളിലെ കർഷകർ പങ്കെടുത്തു. 75,000 ഹെക്ടർ കൃഷിഭൂമി, എട്ട്് കുന്ന‌്, നൂറിലധികം കിണർ, നീരൊഴുക്കുകൾ എന്നിവ ഇല്ലാതാക്കുന്നതാണ് നിർദിഷ്ടപദ്ധതി. നിരവധി സ്കൂളുകൾ, , പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും ഭീഷണി നേരിടുന്നുണ്ട്. Read on deshabhimani.com

Related News