ഭീമ‐ കൊറേഗാവ‌് ദളിത്‌ വേട്ട: ഹിന്ദുത്വശക്തികൾ ആസൂത്രണം ചെയ‌്തതെന്ന‌്പുണെ ഭീമ‐കൊറേഗാവിലെ ദളിത‌്‌വേട്ട തീവ്രഹിന്ദുത്വ സംഘടനകൾ ആസൂത്രണം ചെയ‌്ത‌് നടപ്പാക്കിയതാണെന്ന‌് വസ‌്തുതാന്വേഷണ സമിതി റിപ്പോർട്ട‌്. പുണെ ഡെപ്യൂട്ടി മേയർ സിദ്ധാർഥ‌് ദാണ്ഡെയുടെ നേതൃത്വത്തിലുള്ള സമിതി പുറത്തുവിട്ട റിപ്പോർട്ടിലാണ‌് ഇക്കാര്യം വ്യക്തമാക്കുന്നത‌്. ഹിന്ദുത്വ സംഘടനാ നേതാക്കളായ സംബാജി ബിദെയുടെയും മിലിന്ദ‌് എക‌്ബോത്തെയുടെയും നേതൃത്വത്തിലാണ‌് ദളിത‌് വേട്ട ആസൂത്രണം ചെയ‌്ത‌് നടപ്പാക്കിയതെന്നും റിപ്പോർട്ടിലുണ്ട‌്. ദളിത‌് വേട്ട നടന്ന ഇടങ്ങൾ സന്ദർശിച്ചും ഇരകളെ നേരിൽ കണ്ടുമാണ‌് റിപ്പോർട്ട‌് തയ്യാറാക്കിയതെന്ന‌് ദാണ്ഡെ പിന്നീട‌് മാധ്യമങ്ങളോട‌് പറഞ്ഞു. അക്രമം മുൻകൂട്ടി ആസൂത്രണംചെയ‌്ത‌് നടപ്പാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ദളിതർ താമസിക്കുന്ന ഇടങ്ങളിൽ ആയുധങ്ങളും വടികളും കല്ലുകളും അക്രമികൾ ശേഖരിച്ചിരുന്നു. ആക്രമണമുണ്ടായപ്പോൾ പൊലീസ‌് കാഴ‌്ചക്കാരായി. ഉത്തരവാദികൾക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും വസ‌്തുതാന്വേഷണ സമിതി ശുപാർശ ചെയ‌്തിട്ടുണ്ട‌്. Read on deshabhimani.com

Related News