കേരളത്തിന് സഹായം: യെച്ചൂരി രാജ്നാഥ്സിങ്ങുമായി കൂടിക്കാഴ്ച നടത്തിന്യൂഡൽഹി പ്രളയക്കെടുതി നേരിടുന്ന കേരളത്തിന‌് കേന്ദ്രസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. രാജ്നാഥ് സിങ് ക്ഷണിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ കാണാൻ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്കുമുമ്പ് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ദുരിതാശ്വാസ‐ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേരളത്തിനു നൽകണ്ടേ സഹായത്തെക്കുറിച്ച് യെച്ചൂരി നേരത്തെ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. Read on deshabhimani.com

Related News