ആശ, അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം കൂട്ടിന്യൂഡൽഹി ആശ, അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു. 3000 രൂപ ലഭിക്കുന്ന അങ്കണവാടി ജീവനക്കാരുടെ വേതനം 4500 ആക്കി. മിനി അങ്കണവാടി പ്രവർത്തകരുടെ വേതനം 2200 രൂപ 3500 ആയും വർധിപ്പിച്ചു. ഹെൽപ്പേഴ്സിന് ഓണറേറിയം 1500ൽനിന്ന് 2250 രൂപയാക്കി. ആശ പ്രവർത്തകരുടെ ഇൻസെന്റീവ് ഇരട്ടിയാക്കി. തൊഴിലാളി സംഘടനകളുടെ നിരന്തര പ്രക്ഷോഭങ്ങളെത്തുടർന്നാണ് കേന്ദ്രം വേതനം വർധിപ്പിക്കാൻ തയ്യാറായത്. സെപ്തംബർ അഞ്ചിന് ഡൽഹിയിൽ നടന്ന മസ്ദൂർ‐കിസാൻ റാലിയിൽ അമ്പതിനായിരത്തിലേറെ അങ്കണവാടി പ്രവർത്തകരും ഹെൽപ്പർമാരുമാണ് അണിനിരന്നത്. ആശ പ്രവർത്തകർക്കും ഹെൽപ്പർമാർക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ബിമാ യോജന, പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന എന്നിവ വഴി സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകും. നാലു ലക്ഷം രൂപയുടെ പ്രീമിയം കേന്ദ്രം അടയ്ക്കും. വർധിപ്പിച്ച വേതനം നവംബർമുതൽ ലഭിക്കും. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഐസിഡിഎസ് പ്രവർത്തകർക്കുള്ള ഇൻസെന്റീവ് 250ൽനിന്ന‌് 500 ആയും വർധിപ്പിച്ചു. Read on deshabhimani.com

Related News