ബൊേഫാഴ്സിൽ അമ്മാവനെങ്കിൽ റഫേലിൽ അനന്തരവൻന്യൂഡൽഹി റിലയൻസിനെ ഉൾപ്പെടുത്തിയുള്ള പുതുക്കിയ റഫേൽ കരാറിന് രൂപമായ ഘട്ടത്തിൽത്തന്നെ ഫ്രഞ്ച് പ്രസിഡന്റിന്റെ പങ്കാളിയുമായി സഹകരിച്ച് അനിൽ അംബാനി സിനിമ നിർമിച്ചത് കൗതുകകരമാണെന്ന് യശ്വന്ത് സിൻഹയും അരുൺ ഷൂരിയും പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടി. ബൊഫോഴ്സ് ഇടപാടിൽ അന്തരിച്ചുപോയ ഒരു 'അങ്കിളാ'യിരുന്നു ഇടനിലക്കാരനെങ്കിൽ റഫേൽ ഇടപാടിൽ ഒരു 'അനന്തരവ'നാണ് ആ സ്ഥാനത്ത് വരുന്നതെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. ബൊഫോഴ്സിനേക്കാൾ പലമടങ്ങ് വരുന്ന അഴിമതിയാണ് റഫേലെന്നും കുറ്റക്കാർ ആരൊക്കെയെന്ന് വൈകാതെ വ്യക്തമാക്കപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി. ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വേ ഓളന്ദിന്റെ പങ്കാളി ജൂലി ഗയെത്ത് ചലച്ചിത്രതാരമാണ്. ഇവരുമായിചേർന്ന് 'തൗത്ത് ലാ ഹൗത്ത്' എന്ന പേരിൽ 200 കോടി രൂപ മുടക്കി അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയിൻമെന്റ് സിനിമ നിർമിച്ചിട്ടുണ്ട്. ഫ്രാൻസ് അടക്കം നിരവധി രാജ്യങ്ങളിൽ റിലീസായ ചിത്രം എന്നാൽ ഇന്ത്യയിൽ പ്രദർശിപ്പിക്കപ്പെട്ടില്ല. റിപ്പബ്ലിക്ക് ദിന പരേഡിൽ മുഖ്യാതിഥിയായി എത്തിയ ഓളന്ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും 2016 ജനുവരി 26ന് റഫേൽ ധാരണപത്രം ഒപ്പുവച്ചതിന് രണ്ടുദിവസം മുമ്പായാണ് ചലച്ചിത്രനിർമാണ കരാറിനും ധാരണയായത്. റഫേൽ കരാറിൽ റിലയൻസ് ഡിഫൻസ് ഇടംപിടിച്ചത് വഴിവിട്ട രീതിയിലാണെന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് റിലയൻസിന്റെ സിനിമാനിർമാണം. Read on deshabhimani.com

Related News