രൂപ ഇനിയും ഇടിയുംന്യൂഡൽഹി ഡോളറിന‌് 70 എന്ന നിലയിലേക്ക് രൂപയുടെ വിനിമയമൂല്യം ഈയാഴ്ചതന്നെ ഇടിയുമെന്ന് രാജ്യാന്തര സാമ്പത്തിക വിദഗ്ധർ. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിലെ കുറവ്, എണ്ണവിലവർധന എന്നിവ രൂപയുടെ തകർച്ച തുടരാൻ വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ. ജൂൺ 28ന‌് 69.10 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നു. 68.95 എന്ന എക്കാലത്തെയും മോശം നിരക്കിലാണ് അന്ന് വ്യാപാരം അവസാനിപ്പിച്ചത്.  തിങ്കളാഴ്ച ഡോളറിന‌്  68.65 രൂപയായിരുന്നു വിനിമയനിരക്ക്. എണ്ണവിലവർധന ഇന്ത്യക്ക് വേദനാജനകമാകുമെന്നും  എണ്ണവില വീപ്പയ്ക്ക് 100 ഡോളറിൽ കൂടുതലാകാനും സാധ്യതയുണ്ടെന്നും ഓഹരിവിപണി വിദഗ്ധൻ ക്രിസ്റ്റഫർ വുഡ് ചൂണ്ടിക്കാട്ടി. രാജ്യാന്തരവിപണിയിൽ വില ഉയരുന്നതോടെ എണ്ണയുടെ ഇറക്കുമതി ചെലവ് ഉയരുകയും വിദേശനാണ്യ കരുതൽശേഖരത്തിൽ ഇടിവുണ്ടാകുകയുംചെയ്യും. ഇത് രൂപയുടെ സ്ഥിതി കൂടുതൽ ദുർബലമാക്കും. ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് റിപ്പോർട്ടിലും രൂപയുടെ മൂല്യം കൂടുതൽ ശോഷിക്കുമെന്ന് പറയുന്നു. റിസർവ് ബാങ്ക് ജൂൺ ആറിന‌് റിപ്പോനിരക്ക് ഉയർത്തിയശേഷം രൂപയുടെ മൂല്യം 1.9 ശതമാനം ഇടിഞ്ഞു. ഇന്ത്യയിലേക്ക് കൂടുതൽ വിദേശനിക്ഷേപം വന്നില്ലെങ്കിൽ രൂപയുടെ നില മെച്ചപ്പെടില്ല. ഡോളറുമായി രൂപയുടെ വിനിമയനിരക്ക് 70ൽ എത്താൻ സാധ്യത നിലനിൽക്കുകയാണെന്ന്  സാമ്പത്തികവിദഗ്ധ അദിതി നയ്യാർ പറഞ്ഞു.ഃസഅീർ Read on deshabhimani.com

Related News