സ്വവർഗരതി: സുപ്രീം കോടതി വിധി എൽജിബിടി വിഭാഗങ്ങളുടെ ചരിത്രവിജയം‐ സിപിഐ എംന്യൂഡൽഹി > പരസ്പരസമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമല്ലാതാക്കുന്ന വിധത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സിപിഐ എം പൊളിറ്റ്ബ്യൂറോ സ്വാഗതം ചെയ്തു. അപമാനവും നിന്ദയും,  പിന്തിരിപ്പൻ ശക്തികളിൽനിന്ന് അതിക്രമവും ഉൾപ്പടെ നേരിട്ടിരുന്ന എൽജിബിടി വിഭാഗങ്ങൾക്ക് ഇതു ചരിത്രവിജയമാണ്. സിപിഐ എം 377ാം വകുപ്പിനെതിരായ പോരാട്ടത്തെ എല്ലാകാലത്തും പിന്തുണച്ചിരുന്നു. ഈ വകുപ്പ് ഏകപക്ഷീയവും വിവേചനപരവുമാണെന്ന സുപ്രീംകോടതി വിധി  തികച്ചും ശരിയാണെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News