വിധി സ്വാഗതാർഹം: മഹിളാ അസോസിയേഷൻന്യൂഡൽഹി പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377‐ാം വകുപ്പ് പുരുഷനോ സ്ത്രീയോ മൃഗങ്ങളോ ആയുള്ള പ്രകൃതിവിരുദ്ധ ലൈംഗികബന്ധം പത്തു വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമായാണ് വ്യക്തമാക്കുന്നത്. ഇത‌ിന്റെ മറവിൽ ഒരു വിഭാഗത്തെ വേട്ടയാടുകയാണ‌് ചെയ‌്തുവന്നത‌്. എല്ലാവിധ ഭരണഘടനാ അവകാശങ്ങളും എൽജിബിടിക്യൂ സമൂഹത്തിന് ലഭ്യമാക്കുന്നതിനുള്ള തുടക്കമാകണം ഈ അനുകൂല വിധിയെന്ന് പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, ലീഗൽ അഡ്വൈസർ കീർത്തി സിങ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News