ഏഴാം ദിവസവും രൂപയുടെ മൂല്യമിടിഞ്ഞുന്യൂഡൽഹി രൂപയുടെ മൂല്യം തുടർച്ചയായ ഏഴാം ദിവസവും ഇടിഞ്ഞ് ഡോളറിന‌് 71.99 എന്ന നിലയിലെത്തി. വ്യാഴാഴ്ച ഒരുഘട്ടത്തിൽ ഡോളറിന‌് 72.11 വരെയായി കൂപ്പുകുത്തിയിരുന്നു. റിസർവ്ബാങ്ക് ഡോളർ വിപണിയിലിറക്കിയതിനെ തുടർന്ന് 30 പൈസ തിരിച്ചുകയറിയെങ്കിലും വീണ്ടും ഇടിഞ്ഞ് 71.99ൽ ദിവസവ്യാപാരം അവസാനിച്ചു. ഇക്കൊല്ലം രൂപയുടെ മൂല്യം 13 ശതമാനമാണ് ഇടിഞ്ഞത്. ഈ മാസത്തിൽ അഞ്ചു ശതമാനവും. 21 ദിവസത്തിനുള്ളിൽ ഡോളറിന‌് 70 എന്നതിൽനിന്ന് 72 ആയി. വിദേശത്തെ സംഭവവികാസങ്ങളാണ് രൂപയുടെ വിലയിടിവിനു കാരണമെന്ന് പറഞ്ഞൊഴിയാനാണ് സർക്കാർ ശ്രമം. എന്നാൽ, ഇന്ത്യൻ സമ്പദ്ഘടനയെ സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണമായും പരാജയപ്പെട്ടു. Read on deshabhimani.com

Related News