മസ്‌ദൂർ‐കിസാൻ സംഘർഷ്‌ റാലി: ഒപ്പുശേഖരണം 2 കോടിയോളം വീടുകളിൽനിന്ന‌്ന്യൂഡൽഹി കിസാൻ‐ മസ്ദൂർ സംഘർഷ് മാർച്ചിനു മുന്നോടിയായി രാജ്യത്തെ രണ്ടുകോടിയോളം വീട‌് സന്ദർശിച്ച് ഒപ്പുശേഖരണം നടത്തിയിരുന്നു. സർക്കാരിനുമുമ്പാകെ വയ്ക്കുന്ന പതിനഞ്ചിന ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു ഒപ്പുശേഖരണം. ആഗസ്ത് ഒമ്പതിന് രാജ്യവ്യാപകമായി ജയിൽനിറയ്ക്കൽ സമരവും സംഘടിപ്പിച്ചു. മോഡിസർക്കാരിന്റെ കോർപറേറ്റ് അനുകൂലനയങ്ങൾ തൊഴിലാളികളെയും കർഷകരെയും ഒരേപോലെ ദുരിതത്തിലാഴ്ത്തുകയാണെന്ന് സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരായ സ്വാഭാവിക പ്രതികരണമായി മാറുകയാണ് പാർലമെന്റ് മാർച്ച്. ഭരണകൂടം പല പ്രതിബന്ധങ്ങളും സൃഷ്ടിച്ചെങ്കിലും അതെല്ലാം മറികടന്ന് റാലി വിജയമാക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് ലക്ഷക്കണക്കിനാളുകൾ ഡൽഹിയിൽ എത്തിയിട്ടുള്ളത്. പാർലമെന്റ് സ്ട്രീറ്റിൽ വൈകിട്ട‌് നാലുവരെ പൊതുയോഗം തുടരും. ഭാവി സമരപരിപാടികൾ യോഗത്തിൽ പ്രഖ്യാപിക്കും‐ നേതാക്കൾ അറിയിച്ചു. Read on deshabhimani.com

Related News