പ്രക്ഷോഭച്ചൂടില്‍ രാജ്യതലസ്ഥാനം; താക്കീതായി മഹിളാ മാര്‍ച്ച്
ന്യൂഡല്‍ഹി > രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ അഖിലേന്ത്യാ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. 23 സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് മഹിളകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകളുടെ കുടുംബാംഗങ്ങള്‍ മാര്‍ച്ചിനെ അഭിവാദ്യംചെയ്തു. സ്ത്രീസുരക്ഷ ഒരുക്കുന്നതില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടിയാണ് പ്രക്ഷോഭം. പീഡനം, തൊഴിലില്ലായ്മ, രൂക്ഷമാകുന്ന ദാരിദ്ര്യം, പോഷകാഹാരക്കുറവ്, വര്‍ഗീയ ആക്രമണങ്ങള്‍ എന്നിവ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് മാര്‍ച്ചെന്ന് പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, സെക്രട്ടറി മറിയം ദാവ്ലെ എന്നിവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭം ബുധനാഴ്ച നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കിസാന്‍സഭ, സിഐടിയു, കര്‍ഷകത്തൊഴിലാളി യൂണിയന് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മഹാ റാലി. രാംലീല മൈതാനത്തുനിന്ന് ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രധാന റാലിയും എട്ട് ഉപ റാലികളും പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് ചെയ്യും. Read on deshabhimani.com