ഐപിസി 497‐ാം വകുപ്പ് ഏകപക്ഷീയംന്യൂഡൽഹി > വിവാഹേതരബന്ധങ്ങളിൽ പുരുഷന്മാരെമാത്രം ശിക്ഷിക്കുന്ന നിയമം ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ പുരുഷന്മാരെമാത്രം ശിക്ഷിക്കണമെന്ന് വ്യവസ്ഥചെയ്യുന്ന ഐപിസിയിലെ 497‐ാം വകുപ്പ് ഏകപക്ഷീയമാണെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിവാഹിതരായ സ്ത്രീകളും വിവാഹിതരായ പുരുഷന്മാരും തമ്മിൽ വിവേചനമുണ്ടാക്കുന്നതാണ് നിയമം. സ്ത്രീകളെ ഭർത്താക്കന്മാരുടെ സ്ഥാവരജംഗമസ്വത്താക്കുന്നതാണ് വകുപ്പെന്നും കോടതി അഭിപ്രായപ്പെട്ടു. വിവാഹേതരബന്ധത്തിന്റെ നിയമസാധുതയെന്ന വിഷയം പരിശോധിക്കപ്പെടേണ്ടതാണ്. 497‐ാംവകുപ്പ് തുല്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നുണ്ടോയെന്ന വിഷയം  ഗൗരവമാണെന്നും കോടതി കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News