'നെഹ്‌റുവിന് പകരം സവര്‍ക്കര്‍'; ഗോവയിലെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്നും നെഹ്‌റുവിന്റെ ചിത്രം നീക്കം ചെയ്തുപനാജി > രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാറിന്റെ കൈകടത്തല്‍ അവസാനമില്ലാതെ തുടരുന്നു.പാഠപുസ്തകങ്ങളില്‍ സംഘപരിവാര്‍ വിഷം കുത്തിവെക്കാനുള്ള നീക്കം ഒടുവില്‍ നടന്നിരിക്കുന്നത് ബിജെപി ഭരിക്കുന്ന ഗോവയിലാണ്. ഗോവയിലെ പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ നിന്നും മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ചിത്രം എടുത്തു മാറ്റി പകരം സംഘപരിവാര്‍ നേതാവ് വിനായക് സവര്‍ക്കരുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ വിദ്യാഭ്യാസ വകുപ്പ്. ഗോവയിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള 'ഇന്ത്യാ ആന്‍ഡ് കണ്ടംപററി  വേള്‍ഡ് - 2 ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്' എന്ന പുസ്തകത്തിലാണ് നെഹ്‌റുവിനെ മാറ്റി പകരം സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാഠപുസ്തകത്തിന്റെ 68ാം പേജില്‍ മഹാരാഷ്ട്രയിലെ വര്‍ധയിലുള്ള സേവാഗ്രാം ആശ്രമത്തില്‍ മഹാത്മാഗാന്ധി, മൗലാനാ ആസാദ് എന്നിവരോടൊപ്പം നെഹ്‌റുവുമുള്ള ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേ പാഠപുസ്തകം ഈ വര്‍ഷം പുറത്തിറക്കിയപ്പോള്‍ നെഹ്‌റുവിനു പകരം സവര്‍ക്കറുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുത്. നെഹ്‌റുവിന്റെ ചിത്രം മാറ്റി സവര്‍ക്കരുടെ കളര്‍ചിത്രം ഉള്‍പ്പെടുത്തിയ വിവരം  എന്‍എസ്‌യു നേതാവ് അഹ്‌റസ് മുല്ല വാര്‍ത്താസമ്മേളനത്തിലൂടെയാണ്  പുറത്ത് വിട്ടത്. 'നാളെ പാഠപുസ്തകങ്ങളില്‍ നിന്നും മഹാത്മാഗാന്ധിയുടെ ചിത്രം എടുത്തുമാറ്റിയ ശേഷം, കോണ്‍ഗ്രസ് 60 വര്‍ഷക്കാലം രാജ്യത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യമായിരിക്കും ബിജെപി ഉന്നയിക്കുകയെന്നും എന്‍എസ്‌യു ആരോപിച്ചു.   Read on deshabhimani.com

Related News