ഇന്ധനവില വർധന നേരിടാൻ ചെലവ‌് ചുരുക്കണമെന്ന്‌ മന്ത്രിജയ‌്പൂർ > ഇന്ധനവില കുത്തനെ വർധിക്കുന്നതിനിടെ ജനങ്ങൾക്ക‌് ‘പുതുതന്ത്രം’ ഉപദേശിച്ച‌് രാജസ്ഥാൻ മന്ത്രി വിവാദത്തിൽ. മറ്റ‌് ചെലവുകൾ വെട്ടിക്കുറച്ച‌് ചെലവ‌് ചുരുക്കി ഇന്ധന വിലവർധന മൂലമുണ്ടായ പ്രതിസന്ധി മറികടക്കാനാണ‌് മന്ത്രി രാജ‌്കുമാർ റിൻവ ജനങ്ങളോട‌്  ഉപദേശിച്ചത‌്. ബിജെപി മന്ത്രിസഭയിലെ ദേവസ്വം മന്ത്രിയാണ‌് രാജ‌്കുമാർ. പ്രസ‌്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. Read on deshabhimani.com

Related News