‘‘ഞങ്ങളും അർബൻ നക്‌സൽ, ഞങ്ങളെയും അറസ്റ്റ്‌ ചെയ്യൂ’’ ‐ മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെതിരെ ട്വിറ്ററിൽ പ്രതിഷേധംന്യൂഡല്‍ഹി > മനുഷ്യാവകാശ പ്രവർത്തകരുടെയും ചിന്തകരുടെയും അറസ്റ്റിൽ പ്രതിഷേധിച്ച്‌ #ങലഠീീഡൃയമിചമഃമഹ ഹാഷ്ടാഗ് ക്യാംപെയ്ന്‍ ട്വിറ്ററില്‍ തരംഗമാകുന്നു. അഞ്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അകാരണമായ അറസ്റ്റുമായി ബന്ധപ്പെട്ടാണ്‌ സോഷ്യല്‍ മീഡിയ ഈ ഹാഷ്ടാഗ് ക്യാംപെയിന്‍ ഉയര്‍ത്തുന്നത്. വിപ്ലവ കവി വരവര റാവു, മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവ്ലഖ(ഹരിയാന), അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ സുധ ഭരദ്വാജ്(ഹരിയാന), അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരുമായ വേനോൺ ഗൊൺസാലസ്(മുംബൈ), അരുൺ ഫെരേര എന്നിവരെ ഇന്നലെയാണ്‌ പല സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റു ചെയ്‌തത്‌. സംഘപരിവാർവിരുദ്ധ രാഷ്‌ട്രീയപക്ഷത്തു നിൽക്കുന്ന ഇവരുടെ അറസ്റ്റിനെത്തുടർന്ന്‌ വലിയ പ്രതിഷേധമാണ്‌ രാജ്യത്ത്‌ ഉയർന്നുവരുന്നത്‌. രാജ്യത്ത്‌ നിലനിൽക്കുന്ന ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ക്കെതിരെ വിമർശിക്കുന്നവർക്ക്‌ ഹിന്ദുത്വവാദികൾ നല്‍കുന്ന മറുപടി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ അർബൻ നക്‌സലുകള്‍ ആണെന്നുള്ളതാണ്. ഇനിയും അറസ്റ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റ്‌ ആവശ്യപ്പെട്ടുള്ള ബോളിവുഡ് സംവിധായകനും സംഘപരിവാർ പ്രചാരകനുമായ വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റിനെ തുടര്‍ന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയര്‍ന്നത്‌. #ഡൃയമിചമഃമഹ എന്ന ഹാഷ്‌ടാഗ്‌ ഉപയോഗിച്ചായിരുന്നു വിവേക്‌ അഗ്നിഹോത്രിയുടെ ട്വീറ്റ്‌. ഇതിനു മറുപടിയായാണ്‌  #ങലഠീീഡൃയമിചമഃമഹ എന്ന ഹാഷ്‌ടാഗ്‌ രൂപം കൊണ്ടത്‌. അറസ്റ്റ്‌ ചെയ്യേണ്ടവരുടെ ലിസ്റ്റിൽ എന്നേയും ഉൾപ്പെടുത്തൂ എന്നും പ്രതിഷേധക്കാർ പറയുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെല്ലാവരും വലതുപക്ഷസംഘപരിവാര്‍ വിരുദ്ധരാണ്. വീടുകളില്‍ റെയ്ഡ് നടത്തുകയും, വീട്ടുതടങ്കലില്‍ വെയ്ക്കുകയും ചെയ്ത ശേഷമായിരുന്നു അറസ്റ്റ്‌. ഇതിനെതിരെ റോമിലാ ഥാപ്പർ, പ്രഭാത് പട്‌നായിക്‌, സതീഷ്‌ ദേശ്‌പാണ്ഡെ തുടങ്ങിയ അക്കാദമിക് വിദഗ്‌ധർ കോടതിയെ സമീപിച്ചിട്ടുണ്ട്. Read on deshabhimani.com

Related News