'എബിവിപി ജയിച്ചിരുന്നെങ്കില്‍ അവര്‍ മോഡിക്ക് ജയ് വിളിച്ചേനെ, അത് ഞങ്ങള്‍ തടഞ്ഞു'; പെണ്‍കരുത്തുമായി പഞ്ചാബ് സര്‍വകലാശാല യൂണിയന്‍ചണ്ഡിഗഢ്‌> ക്യാമ്പസ് സ്റ്റുഡന്റ് കൗണ്‍സില്‍  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കനുപ്രിയ എന്ന സുവോളജി വിദ്യാര്‍ഥിക്ക്  നേരിടാനുണ്ടായിരുന്നത് ക്യാമ്പസിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ തന്നെയായിരുന്നു. ആദ്യമായി ഒരു വനിതയെ പഞ്ചാബ് സര്‍വകലാശാല കോളേജ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് മാതാ ഗുരുജി വനിത ഹോസ്റ്റല്‍ വാര്‍ഡന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ കനുപ്രിയ രംഗത്തെത്തിയത്. ആണ്‍കൊയ്മ നിലനിന്ന സര്‍വകലാശാലയിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാണ്  കനുപ്രിയയുടെ വിജയ ത്തോടെ ഉണ്ടായത്‌. ആണ്‍പെണ്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ചു ചെലവിടുന്ന സ്ഥലങ്ങളായ ഡൈനിംഗ് ഹോള്‍, ഹോസ്റ്റല്‍, ഓഫീസ് എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മര്യാദയുള്ള വസ്ത്രം ധരിക്കണം എന്ന നോട്ടീസാണ് വാര്‍ഡന്‍ പുറത്തിറക്കിയത്.ഇത് പാലിച്ചില്ലെങ്കില്‍ വലിയ കുറ്റമായി കണ്ട് ഫൈന്‍ അടക്കേണ്ടി വരികയും ചെയ്യണമെന്നായിരുന്നു വാര്‍ഡന്റെ ഭീഷണി. എന്നാല്‍ ഹോസ്റ്റലിലെത്തിയ കനുപ്രിയ നോട്ടീസ് പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ സ്വാഭാവികമായി തന്നെ അതിനെതിരെ പ്രതികരിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് അധികൃതര്‍ നോട്ടീസ് പിന്‍വലിക്കുകയായിരുന്നു. 18 വയസുള്ള ആണ്‍കുട്ടികളെ പക്വത ഉള്ളവരായി കാണുന്നുണ്ടെങ്കില്‍ പെണ്‍കുട്ടികളും അതേ രീതിയില്‍ പക്വത ഉള്ളവര്‍ തന്നെയാണ്; കനുപ്രിയ പറഞ്ഞു. 'ഞാന്‍ ഒരു വിമോചകയല്ല.. വിമോചകര്‍ എന്നൊന്നില്ല.. ജനങ്ങള്‍ സ്വയം മോചിക്കുകയാണ് ചെയ്യുന്നത്', ശക്തമായ ഭാഷയില്‍ അവര്‍ പറഞ്ഞു. ഇടതുപക്ഷ ആഭിമുഖ്യമുള്ള സ്റ്റുഡന്റസ് ഫോര്‍ സൊസൈറ്റി(എസ്എഫ്എസ്) എന്ന സംഘടനയിലാണ്  കനുപ്രിയ പ്രവര്‍ത്തിക്കുന്നത്. 'എനിക്ക് പിരിക്കാനായി മീശയില്ല, എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ക്യാമ്പസിലെ ചില കെട്ടുകഥകള്‍ അവസാനിപ്പിക്കാന്‍ എനിക്കായി'; അവര്‍ പറഞ്ഞു. എങ്ങനെയാണ് ഒരു പെണ്‍കുട്ടി തെരഞ്ഞെടുപ്പില്‍ ജയിച്ചത് എന്നാണ് മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചോദിക്കുന്നതെന്ന് മുന്‍ എസ്എഫ്എസ് ജനറല്‍ സെക്രട്ടറി സത്‌വിന്ദര്‍  പറഞ്ഞു. ചില വിദ്യാര്‍ഥികള്‍ക്ക് ഫാസിസം എന്ന വാക്കുച്ചരിക്കാന്‍ പോലും മടിയാണ്. ' മോബ് ലിഞ്ചിംഗിന്റെ അര്‍ഥം പോലും അവര്‍ക്കറിയില്ല; കനുപ്രിയ പറഞ്ഞു.  വിദ്യാര്‍ഥി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസും വൈസ് ചാന്‍സലറും ഇടപെടരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ള കനുപ്രിയയുടെ ആദ്യ  പ്രസ്താവന. ആര്‍എസ്എസിനും ബിജെപിക്കും മറ്റ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കാനായേകും, പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ അത് നടപ്പാകില്ല എന്ന് വിദ്യാര്‍ഥികള്‍ തീരുമാനിച്ചിരിക്കുന്നു; അവര്‍ കൂട്ടിച്ചേര്‍ത്തു.   അതേസമയം തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു പെണ്‍കുട്ടിക്ക് മാത്രമാണ് വിദ്യാര്‍ഥികള്‍ വോട്ടുരേഖപ്പെടുത്തിയത്.അത് ക്യാമ്പസിലെ മാത്രം പ്രശ്‌നങ്ങളുടെ വെളിച്ചത്തിലാണെന്നും ബിജെപി ലോക്‌സഭ എംപി കിരണ്‍ ഖേറും കോണ്‍ഗ്രസ് നേതാവ് പവന്‍കുമാര്‍ ബന്‍സലും പ്രതികരിച്ചു.  എബിവിപി വിജയിക്കുകയാണെങ്കില്‍ ' ജയ് ജയ് മോഡി'എന്നെഴുതിയ ഒരു കത്തവര്‍ പുറത്തിറക്കുമായിരുന്നു, എന്നാല്‍ അത്തരം ഒരു പ്രവൃത്തി ഞങ്ങള്‍ തടഞ്ഞിരിക്കുന്നു; കനുപ്രിയ പറഞ്ഞു   Read on deshabhimani.com

Related News