ഇന്ധനവിലവർദ്ധനക്കെതിരെ ഡൽഹിയിൽ പ്രതിഷേധമിരമ്പി; യെച്ചൂരിയടക്കം നേതാക്കൾ അറസ്‌റ്റിൽന്യൂഡൽഹി > ഇന്ധനവിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടതുനേതാക്കൾ അറസ്‌റ്റിൽ. ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന മോഡി സർക്കാരിനെതിരായ മുദ്രാവാക്യങ്ങളുമായി മുന്നേറിയ യെച്ചൂരി അടക്കമുള്ള നേതാക്കൾ ബാരിക്കേഡ്‌  തകർത്ത്‌ പാർലമെൻറ്‌ സ്‌ട്രീറ്റ്‌ പൊലീസ്‌ സ്‌റ്റേഷനുള്ളിലേക്ക്‌ കടന്നു.  ജന്ദർമന്തറിൽനിന്ന്‌ പാർലമെന്റ്‌ സ്‌ട്രീറ്റിലേക്കായിരുന്നു പ്രകടനം. ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ നടത്തുന്ന  രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിൽ  നടത്തിയ പ്രകടനത്തിൽ ആയിരങ്ങളാണ്‌ മോഡി സർക്കാരിനെതിരെ തെരുവിലിറങ്ങിയത്‌. സിപിഐ എം നേതാക്കളായ തപൻസെൻ, നീലോൽപൽ ബസു, സിപിഐ നേതാവ്‌ സുധാകര റെഡ്ഡി, ഡി രാജ, ബിനോയ്‌ വിശ്വം, സിപിഐ എംൽ നേതാവ്‌ പ്രാണേഷ്‌ ശർമ എന്നിവരേയും അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്ത 12 മണിക്കൂർ ഹർത്താലിന്റെ ഭാഗമായാണ്‌ പ്രകടനം നടത്തിയത്‌. Read on deshabhimani.com

Related News