ദുരിതാശ്വാസ നിധി: കൊൽക്കത്ത മലയാളി സമാജം ആദ്യ ഗഡുവായി അഞ്ച് ലക്ഷം നൽകികൊൽക്കത്ത > കേരളത്തിലുണ്ടായ  പ്രളയക്കെടുതിയിൽ ദുരിതമനുഭവിയ്ക്കുന്നവരെ സഹായിക്കാൻ കൊൽക്കത്ത മലയാളി സമാജം ആദ്യ ഗഡുവായി അഞ്ച്  ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഓണാഘോഷ പരിപാടികൾ റദ്ദാക്കിയ തുകയും അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ശേഖരിച്ച തുകയും ചേർത്താണ് ഈ തുക നൽകിയത്. മലയാളികളല്ലാത്ത നിരവധിയാളുകളും സമാജം രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകി. അടുത്ത മൂന്നു മാസത്തേക്ക് കൊൽക്കത്തയിൽ ഫണ്ട്‌ ശേഖരണം തുടരും. ബംഗാളിലെ ദുർഗാ പൂജ കഴിഞ്ഞ്  നവംബറിൽ ദുരിതാശ്വാസ ധനശേഖരണാർത്ഥം പ്രത്യേക പരിപാടി സംഘടിപ്പിയ്ക്കും പണം കൂടാതെ ധാരാളം അവശ്യസാധനങ്ങളും ശേഖരിച്ച് ഇതിനകം രണ്ട്‌ തവണയായി കേരളത്തിലേക്ക് അയച്ചു. സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി ആദ്യം നൽകിയ  50 ലക്ഷം രൂപ കൂടാതെ രണ്ടാം ഗഡുവായി ചൊവ്വാഴ്ച 40 ലക്ഷം രൂപ കൂടി കേരള മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് നൽകി. പാർടിയും വിവിധ ബഹുജന സംഘടനകളും പൊതുജനങ്ങളിൽ നിന്ന്‌ ശേഖരിച്ച തുകയാണ് നൽകിയത്. കേരളത്തെ സഹായിക്കാനുള്ള ധനസമാഹരണത്തിന് വൻ പിന്തുണയാണ് ലഭിയ്ക്കുന്നതെന്നും പിരിവ് തുടരുമെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു. Read on deshabhimani.com

Related News