പ്രളയദുരിതം: കേരളത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ 10 കോടിരൂപയുടെ സഹായംന്യൂഡല്‍ഹി> പ്രളയദുരിതം നേരിടാന്‍ കേരളത്തിനു 10 കോടി രൂപയുടെ സഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് അറിയിച്ചു. അഞ്ച് കോടി രൂപ കേരള  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറും. ശേഷിക്കുന്ന അഞ്ച് കോടി രൂപയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ പ്രതിരോധമന്ത്രാലയത്തിന്റെ സഹായത്തോടെ കേരളത്തില്‍ എത്തിക്കും. ബിസ്‌കറ്റ്്, പാല്‍പ്പൊടി, റസ്‌ക്, കുപ്പിവെള്ളം എന്നിവയടക്കം മുപ്പത് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ശനിയാഴ്ച വ്യോമസേന വിമാനത്തില്‍ കേരളത്തിലെത്തിക്കും. ഇത്തരത്തില്‍ നാല് പ്രാവശ്യമായി ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലെത്തിക്കാനാണ് പദ്ധതി. കേരള സര്‍ക്കാരുമായി സംസാരിച്ച് ഇതിന്റെ വിശദാംശങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അറിയിച്ചു. പഞ്ചാബ് ഐഎഎസ് അസോസിയേഷന്‍ അംഗങ്ങള്‍ ഒരു ദിവസത്തെ ശമ്പളം കേരളത്തിനു ദുരിതാശ്വാസസഹായമായി നല്‍കും. സംസ്ഥാനത്തെ ഇതര സര്‍ക്കാര്‍ ജീവനക്കാരോടും ഇതേ സഹായം നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ സര്‍ക്കാരിതര സംഘടനകളോടും ഉദാരമതികളോടും, കേരളം നേരിടുന്ന അസാധാരണ സാഹചര്യം തരണംചെയ്യാന്‍ ആവശ്യമായ സഹായം നല്‍കാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് ആഹ്വാനം ചെയ്‌തു.   Read on deshabhimani.com

Related News