പണപ്പെരുപ്പം ഉയർന്നു ,വ്യാവസായികവളർച്ചന്യൂഡൽഹി രാജ്യത്ത് ഉപഭോക്തൃ വിലസൂചികപ്രകാരമുള്ള പണപ്പെരുപ്പത്തിൽ വീണ്ടും വർധന.  പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ തുടർച്ചയായ വർധനയാണ് പണപ്പെരുപ്പത്തിന് വഴിവയ്ക്കുന്നത്. സ്ഥിതിവിവരമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ജൂണിൽ പണപ്പെരുപ്പം അഞ്ച് ശതമാനത്തിലേക്ക് ഉയർന്നു. മേയിൽ ഇത് 4.87 ശതമാനമായിരുന്നു. തുടർച്ചയായ എട്ടാംമാസമാണ് പണപ്പെരുപ്പം ഉയരുന്നത്. ഭക്ഷ്യവസ്തുക്കളിലെ പണപ്പെരുപ്പത്തോത് 2.91 ശതമാനമാണ്. ഇന്ധന‐ ഊർജ വിഭാഗത്തിലെ പണപ്പെരുപ്പത്തോത് 7.14 ശതമാനമായി ഉയർന്നു. മേയിൽ 5.8 ശതമാനമായിരുന്നു ഇത്. പണപ്പെരുപ്പം ഉയർന്നതിനൊപ്പം മേയിൽ രാജ്യത്തെ വ്യാവസായിക ഉൽപ്പാദനത്തിലെ വളർച്ച 3.2 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഏപ്രിലിൽ 4.9 ശതമാനമായിരുന്നു വ്യാവസായികവളർച്ച. വ്യാവസായികമേഖലയുടെ 78 ശതമാനവും വരുന്ന ഉൽപ്പന്ന നിർമാണമേഖലയിൽ മേയിൽ വളർച്ച 2.8 ശതമാനം മാത്രമാണ്. ഏപ്രിലിൽ 5.2 ശതമാനമായിരുന്ന വളർച്ചയാണ് 2.8 ശതമാനത്തിലേക്ക് ഇടിഞ്ഞത്. Read on deshabhimani.com

Related News