പണപ്പെരുപ്പം 14 മാസത്തെ ഉയർന്ന തോതിൽന്യൂഡൽഹി മൊത്തവിലസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പനിരക്ക് 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.43 ശതമാനത്തിലേക്ക് ഉയർന്നു. ഏപ്രിലിൽ 3.18 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്കാണ് മെയ് മാസത്തിൽ 4.43 ശതമാനമായി ഉയർന്നത്. ഉയർന്ന ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയുമാണ് പണപ്പെരുപ്പതോത് വർധിപ്പിച്ചത്. കഴിഞ്ഞവർഷം മേയിലെ പണപ്പെരുപ്പനിരക്ക് 2.25 ശതമാനം മാത്രമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റനിരക്ക് മേയിൽ 1.6 ശതമാനം ഉയർന്നു. ഏപ്രിലിൽ 0.87 ശതമാനം മാത്രമായിരുന്നു നിരക്ക്. പച്ചക്കറികളുടെ വില 2.51 ശതമാനം വർധിച്ചു. ഇന്ധന‐ഊർജ മേഖലയിലെ പണപ്പെരുപ്പതോത് മേയിൽ 11.22 ശതമാനമാണ്.ഏപ്രിലിൽ  7.85 ശതമാനമായിരുന്നു. ആഭ്യന്തരവിപണിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയർന്നതാണ് ഇന്ധനമേഖലയിലെ പണപ്പെരുപ്പത്തിന് കാരണം. ഉരുളക്കിഴങ്ങിന്റെ വില 81.93 ശതമാനം വർധിച്ചു. പഴങ്ങളുടെ വിലയിൽ 15.40 ശതമാനം വർധനയുണ്ടായി. Read on deshabhimani.com

Related News