തകര്‍ന്നടിഞ്ഞ് രൂപ ; ഓഹരിവിപണിയിലും തകര്‍ച്ചന്യൂഡൽഹി വിനിമയമൂല്യത്തിൽ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. ഡോളറിന‌് 69.91 എന്ന നിലയിൽ തിങ്കളാഴ്ച രൂപയുടെ മൂല്യമിടിഞ്ഞു. ഒറ്റദിവസം 1.08 രൂപയുടെ ഇടിവ‌്. ഓഹരിവിപണിയിലും തകര്‍ച്ചയുണ്ടായി. മുംബൈ ഓഹരി സൂചിക സെൻസെക്സ് 224 പോയിന്റ് താഴ്ന്നു. രൂപയുടെ മൂല്യശോഷണം പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാക്കും. തുർക്കിയിലെ സാമ്പത്തികപ്രതിസന്ധി ആഗോളസമ്പദ്ഘടനയെത്തന്നെ വിഴുങ്ങുമെന്ന ആശങ്കയ്ക്കിടെയാണ് രൂപയുടെ തകർച്ച. വിദേശസ്ഥാപന നിക്ഷേകരെ മോഡിസർക്കാർ അമിതമായി ആശ്രയിക്കുന്നതാണ് ഓഹരിവിപണിയിൽ സ്ഥിരമായ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ സാമ്പത്തികസ്ഥിതി മോശമാണെന്ന് കണ്ടപ്പോൾ അമിതലാഭമോഹികളായ നിക്ഷേപകർ വൻതോതിൽ പിൻവാങ്ങുകയാണ്. തിങ്കളാഴ്ചമാത്രം 971 കോടി രൂപയുടെ ഓഹരിയാണ് വിദേശനിക്ഷേപകർ വിറ്റഴിച്ചത്. വർധിച്ചുവരുന്ന ധനകമ്മിയും ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നതും രാജ്യാന്തരവിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. രൂപയുടെ വിലയിടിഞ്ഞതോടെ ബാങ്കുകളും ഡോളർ ശേഖരിക്കാൻ തുടങ്ങി. ഇതു രൂപയ്ക്ക് വീണ്ടും ക്ഷീണമാകുന്നു. Read on deshabhimani.com

Related News