ഇന്ത്യയില്‍ പതിനായിരം പേര്‍ക്ക് 4 ബസ് മാത്രംന്യൂഡൽഹി പൊതുഗതാഗതത്തിനായി 30 ലക്ഷം ബസുകൾ വേണമെന്നും നിലവിൽ മൂന്നുലക്ഷം ബസുകളാണ് നിരത്തിലുള്ളതെന്നും കേന്ദ്രസർക്കാർ. രാജ്യത്താകെ 19 ലക്ഷം ബസുകളാണുള്ളതെന്നും ഇതിൽ സംസ്ഥാന ഗതാഗത വകുപ്പുകൾക്കു കീഴിലുള്ളതും യാത്രക്കാരെ കയറ്റാൻ പെർമിറ്റുള്ളതുമായ 2.8 ലക്ഷം ബസുകളാണ് ഉള്ളതെന്നും കേന്ദ്ര ഗതാഗത സെക്രട്ടറി വൈ എസ് മാലിക പറഞ്ഞു. |ചൈനയിൽ ആയിരംപേർക്ക് ആറ് ബസുകൾ ഉള്ളപ്പോൾ ഇന്ത്യയിൽ പതിനായിരം പേർക്ക് നാല് ബസുകൾ മാത്രമാണ് ഉള്ളതെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യയിൽ 90 ശതമാനം ആളുകൾക്കും സ്വന്തം വാഹനം ഇല്ല.ആവശ്യത്തിന് ബസ് ഇല്ലാത്തതിനാൽ പൊതുജനങ്ങൾക്ക് കൃത്യമായ സേവനം നൽകാൻ കഴിയുന്നില്ല.ഇത് ഗ്രാമ‐നഗര വ്യത്യാസമില്ലാതെ ആളുകളെ സ്വകാര്യവാഹനങ്ങൾ വാങ്ങുന്നതിന് നിർബന്ധിതരാക്കുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News