തൊഴില്‍ നഷ്ടപ്പെടല്‍ വര്‍ധിച്ചു: സൗദിയില്‍ വിദേശ റിക്രൂട്ട്‌മെന്റ്‌ കുത്തനെ കുറഞ്ഞുമനാമ സ്വദേശിവൽക്കരണം ഊർജിതമാക്കിയ സൗദിയിൽ വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്റ് ഗണ്യമായി കുറഞ്ഞു. വിദേശ തൊഴിലാളി വിസകളിൽ 65 ശതമാനത്തിന്റെ കുറവാണുണ്ടായത്. അതേസമയം, പ്രതിദിനം രണ്ടായിരത്തിലേറെ വിദേശികൾ തൊഴിൽ നഷ്ടപ്പെട്ട‌് സ്വകാര്യ മേഖലയിൽനിന്ന‌് പറുത്താകുന്നുണ്ട്. കഴിഞ്ഞവർഷം 7,18,835 വിസയാണ് തൊഴിൽ, സാമൂഹ്യ വികസനമന്ത്രാലയം അനുവദിച്ചത്. 2016ൽ 14,03,713 വിസയും 2015ൽ 20,31,291 വിസയും അനുവദിച്ചിരുന്നു. ഈ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആകെ 3,41,467 വിസ അനുവദിച്ചു. ഇതിൽ 64.8 ശതമാനവും ഗാർഹിക തൊഴിലാളി വിസ. ജനുവരിമുതൽ മാർച്ചുവരെ സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടര ലക്ഷത്തോളം പേരുടെ കുറവുണ്ട്. അറുപത‌് വയസ്സ‌് പിന്നിട്ട 3,20,000ലേറെ വിദേശികൾ സൗദിയിൽ ജോലി ചെയ്യുന്നതായി കണക്ക‌് വ്യക്തമാക്കുന്നു. വിദേശികൾക്ക‌് വൻതോതിൽ തൊഴിൽ നഷ്ടപ്പെടുന്നുണ്ടെങ്കിലും അതിനനുസരിച്ച് സ്വദേശികൾക്ക് തൊഴിൽ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 12.9 ശതമാനമായും ഉയർന്നു. Read on deshabhimani.com

Related News