വനപാലകനെ ലോറി കയറ്റി കൊന്ന ഡ്രൈവർ അറസ്റ്റിൽഭോപാൽ> മണൽക്കടത്ത‌് തടഞ്ഞ വനംവകുപ്പുദ്യോഗസ്ഥനെ ലോറി കയറ്റി കൊന്ന സംഭവത്തിൽ ഒരാളെ പൊലീസ‌് അറസ്റ്റ‌്ചെയ‌്തു. മണൽലോറിക്കൊപ്പം ഉണ്ടായിരുന്ന ട്രാക്ടർ ഡ്രൈവർ ദേവേന്ദ്ര ഗുജാറിനെയാണ‌് പിടികൂടിയത‌്. സംഭവശേഷം ദനാല ഗ്രാമത്തിൽ ഒളിവിൽ പോയ ഇയാളെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ‌് തിരിച്ചറിഞ്ഞത‌്. അറസ്റ്റ‌് ചെയ്യാനെത്തിയ പൊലീസുകാർക്കുനേരെ ദേവേന്ദ്ര വെടിയുതിർത്തതായി മാേറേന എസ‌്പി അമിത‌് സംഗി പറഞ്ഞു. വെള്ളിയാഴ‌്ച പുലർച്ചെയാണ‌് വനംവകുപ്പ‌ിലെ ഡെപ്യൂട്ടി റേഞ്ചർ സുബേദാർ സിങ‌് കുശ‌്‌വാഹയെ മണൽമാഫിയാ സംഘം ലോറി കയറ്റി കൊന്നത‌്. ചമ്പൽനദിയിൽനിന്ന‌് വൻതോതിൽ മണൽ കടത്തുന്നെന്ന പരാതിയെത്തുടർന്ന‌് പരിശോധനയ‌്ക്കെത്തിയതായിരുന്നു കുശ‌്‌വാഹ. വാഹനം പരിശോധിക്കുകയായിരുന്ന ഉദ്യോഗസ്ഥനുനേരെ ലോറി ഇടിച്ച‌് കയറ്റുകയായിരുന്നു. Read on deshabhimani.com

Related News