ടു പ്ലസ് ടു ചർച്ച : പരമാധികാരം വിൽപ്പനച്ചരക്കാക്കി: സിപിഐ എംന്യൂഡൽഹി ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാവകാശത്തിനും സ്വതന്ത്രവിദേശനയരൂപീകരണത്തിനും ഹാനികരമായ സൈനികസഹകരണ കരാറുകളിൽനിന്ന് മോഡിസർക്കാർ പിന്തിരിയണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ദേശീയ പരമാധികാരം വിൽപ്പനച്ചരക്കാക്കി മാറ്റരുതെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെയും അമേരിക്കയുടെയും വിദേശ, പ്രതിരോധമന്ത്രിമാർ തമ്മിലുള്ള പ്രഥമ ടു പ്ലസ് ടു ചർച്ചയിൽ അമേരിക്കയുമായുള്ള തന്ത്രപ്രധാന സഖ്യം വ്യവസ്ഥാപിതമാക്കി മാറ്റുകയാണ് ചെയ്തത്. അമേരിക്കയുമായി ഒപ്പിട്ട ആശയവിനിമയ, സഹകരണ, സുരക്ഷ ഉടമ്പടിയിലൂടെ (കോംകാസ) പെന്റഗണിന‌് ഇന്ത്യൻസായുധസേനകളിൽ ഇടപെടാൻ മോഡിസർക്കാർ വഴി തുറന്നിരിക്കുകയാണ്. ഇന്ത്യൻ പ്രതിരോധസംവിധാനങ്ങളിൽ സ്ഥാപിക്കാൻ അമേരിക്ക നൽകുന്ന ആശയവിനിമയ ഉപകരണങ്ങൾ അവർ നിരീക്ഷിക്കും. ഇത്് ഇന്ത്യൻ പ്രതിരോധ ആശയവിനിമയ ശൃംഖലയെ പ്രതികൂലമായി ബാധിക്കുകയും ഭാവിയിൽ അമേരിക്കൻ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ ഇന്ത്യയെ നിർബന്ധിതമാക്കുകയും ചെയ്യും. അമേരിക്കൻ സൈന്യത്തിന‌് ഇന്ത്യയുടെ വ്യോമ‐നാവികസേന താവളങ്ങളിൽ പ്രവേശിക്കാനും ഉപയോഗിക്കാനും അനുമതി നൽകുന്ന ലോജിസ്റ്റിക്സ് സപ്പോർട്ട് ഉടമ്പടിയിൽ 2016ൽ  ഒപ്പിട്ടശേഷം മോഡിസർക്കാർ അമേരിക്കയുമായി എത്തിച്ചേർന്ന രണ്ടാം  കരാറാണിത്‐ പിബി ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News