ദുരിതാശ്വാസ ഫണ്ട്‌: കേരളത്തെ സഹായിക്കാൻ രാജ്യമെങ്ങും സിപിഐ എം പ്രവർത്തകർ രംഗത്ത്‌

സിക്കറിലെ ഫണ്ട്‌ ശേഖരണം


ന്യൂഡൽഹി > കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ധനസമാഹരണം. രാജസ്ഥാനിലെ സിക്കറിലും മറ്റ്‌ ജില്ലകളിലും നടന്ന ധനസമാഹരണത്തിന്‌  കിസാൻ സഭ സംസ്ഥാന പ്രസിഡന്റ്‌ പേമാറാമും സിക്കർ ജില്ലാ സെക്രട്ടറി കിഷാൻ പരീക്കും നേതൃത്വം നൽകി. നേതാക്കളോടൊപ്പം കർഷകരും തൊഴിലാളികളും വിദ്യാർഥികളുമടങ്ങുന്ന സംഘം വീടുകളിലും കടകളിലും കയറിയിറങ്ങിയാണ്‌ പണം പിരിച്ചത്‌. ജനങ്ങൾ തികഞ്ഞ സഹകരണ മനോഭാവത്തോടെ സംഭാവനകൾ നൽകിയതായി കിഷാൻ പരീക്ക്‌ പറഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ മണിക്‌ സർക്കാർ, ബൃന്ദ കാരാട്ട്‌, സുഭാഷിണി അലി എന്നിവരടക്കമുള്ള നേതാക്കളുമെല്ലാം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കേരളത്തെ സഹായിക്കുന്നതിന്‌ പണം സമാഹരിക്കാൻ രംഗത്തിറങ്ങിയിരുന്നു. കേരളത്തിൽ നിന്ന്‌ സിപിഐ എം സമാഹരിച്ച 16.44 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറും.   Read on deshabhimani.com

Related News