ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് നീട്ടിന്യൂഡൽഹി > ബിജെപി സംഘടനാതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അമിത് ഷായെ അധ്യക്ഷസ്ഥാനത്ത് നിലനിർത്താനാണ് ഈ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമേ സംഘടനാ തെരഞ്ഞെടുപ്പ്  ഉണ്ടാകൂ എന്ന് ബിജെപി വക്താവ് ദിലീപ് ഘോഷ് പറഞ്ഞു. നിലവിൽ അധ്യക്ഷസ്ഥാനം രണ്ടാംതവണയാണ് അമിത് ഷാ വഹിക്കുന്നത്. രാജ്നാഥ്സിങ് ആഭ്യന്തരമന്ത്രിയായതിനെ തുടർന്ന് 2014 ജൂലൈയിലാണ് ആദ്യമായി അധ്യക്ഷനായത്. 2016 ജനുവരിയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി 16 വരെയാണ് കാലാവധി. 'അജയ്യ ബിജെപി' എന്ന മുദ്രാവാക്യം  ഉയർത്തി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. മോഡി സർക്കാരിന്റെ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് അമിത് ഷാ യോഗത്തിൽ പറഞ്ഞു. അതേസമയം പൊള്ളുന്ന ഇന്ധനവിലവർധന, കാർഷികത്തകർച്ച, സാമ്പത്തികപ്രതിസന്ധി, രൂക്ഷമാകുന്ന തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിൽ അമിത് ഷാ മൗനം പാലിച്ചു.   Read on deshabhimani.com

Related News