ബിജെപിക്കെതിരെ പടയൊരുക്കം: രാജസ്ഥാനില്‍ വിശാലസഖ്യംന്യൂഡൽഹി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ ആറ് പാർടികൾ ചേർന്ന് രാജസ്ഥാൻ ലോക്താന്ത്രിക് മോർച്ച രൂപീകരിച്ചു. ജയ്പുർ കർണി ഹാളിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ മോർച്ചയുടെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി. സിപിഐ എം, സിപിഐ, ജെഡിഎസ്, എസ്പി, സിപിഐ എംഎൽ‐ലിബറേഷൻ, എംസിപിഐ‐യുണൈറ്റഡ് എന്നീ കക്ഷികൾ അടങ്ങിയതാണ് മോർച്ച. രാഷ്ട്രീയ ലോക്ദൾ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ ഉദ്ഘാടനം ചെയ്തു. രാജ്യത്തെയും സംസ്ഥാനത്തെയും നാശത്തിലേക്ക് നയിക്കുന്ന ബിജെപി സർക്കാരുകൾക്കെതിരായ സ്വാഗതാർഹ നീക്കമാണ് മോർച്ചയുടെ രൂപീകരണമെന്ന് അദ്ദേഹം പറഞ്ഞു. സർവമേഖലയിലും പരാജയപ്പെട്ട മോഡി സർക്കാരും വസുന്ധരരാജെ സർക്കാരും ജനങ്ങളെ ശിക്ഷിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ഹന്നൻ മൊള്ള പറഞ്ഞു. ജനാധിപത്യഅവകാശങ്ങൾപോലും രാജ്യത്ത് നിഷേധിക്കപ്പെടുന്നു. വരുന്ന നിയമസഭ‐ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരായ ജനരോഷം ഫലപ്രദമായി പ്രയോജനപ്പെടുത്താൻ മോർച്ചയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.സിപിഐ ദേശീയ സെക്രട്ടറി അതുൽകുമാർ അൻജുൻ, ജെഡിഎസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി, സിപിഐ എംഎൽ നേതാവ് മുഹമ്മദ് സലിം, മഹേന്ദ്രചൗധരി(ആർഎൽഡി) എന്നിവർ സംസാരിച്ചു. അമ്രാറാം(സിപിഐ എം), നരേന്ദ്ര ആചാരി(സിപിഐ), പണ്ഡിറ്റ് രാംകിഷൻ(എസ്പി), മഹേന്ദ്ര നേഹ(എംസിപിഐ) എന്നിവരടങ്ങുന്ന പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാനമെമ്പാടുംനിന്നുള്ള 600 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News