വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെ കോൺഗ്രസ്‌‐യൂത്ത്‌ കോൺഗ്രസ്‌ സംഘം ആക്രമിച്ചു, ഡ്രൈവർക്കും പരിക്ക‌്കൊല്ലം>വനിതാ കമീഷൻ അംഗം ഷഹീദാ കമാലിനെ വാഹനം തടഞ്ഞ‌് ആക്രമിച്ചു. ഹർത്താലിന്റെ മറവിൽ പത്തനാപുരത്ത‌് കോൺഗ്രസുകാരാണ‌് ആക്രമണം നടത്തിയത‌്. പത്തനാപുരത്ത‌് തിങ്കളാഴ‌്ച രാവിലെ 10.45നാണ‌് ആക്രമണം നടത്തിയത‌്. കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ട പത്തനാപുരത്തെ മൗണ്ട‌് താബോർ കോൺവെന്റിലേക്ക‌് പോകുകയായിരുന്നു ഷാഹിദാ കമാൽ.  ഹർത്താലിന്റെ ഭാഗമായി പ്രകടനം നടത്തിയ കോൺഗ്രസുകാർ  രണ്ടാലുംമൂട‌് കോൺഗ്രസ‌് തലവൂർ മണ്ഡലം കമ്മിറ്റി ഓഫീസിനുമുന്നിൽ കാർ തടഞ്ഞു. യാത്രയുടെ ഉദ്ദേശം പറഞ്ഞെങ്കിലും കാർ കടത്തിവിടാൻ കോണഗ്രസുകാർ തയ്യാറായില്ല.  അസഭ്യം പറഞ്ഞുകൊണ്ട‌് കാറിന്റെ സൈഡ‌് ഗ്ലാസ്സിൽ ഇടിച്ച സംഘം ഗ്ലാസ‌് താഴ‌്ത്താൻ ആവശ്യപ്പെട്ടു. തുടർന്ന‌് കാറിന്റെ മുന്നിലെ ഗ്ലാസ്സ‌് അടിച്ചു തകർത്തു. ഡോർ ബലമായി തുറന്ന‌് പിൻസീറ്റിലിരുന്ന ഷാഹിദ കമാലിന്റെ മുടിക്കു കുത്തിപ്പിടിച്ച‌് പുറത്തേക്ക‌് വലിച്ചിറക്കാൻ ശ്രമിച്ചു. കാറിന്റെ ഡ്രൈവർ നിഖിലിന്റെ മുഖത്ത‌് അടിച്ചു. വിവരമറിഞ്ഞ‌് പത്തനാപുരം പൊലീസും സിപിഐ എം പ്രവർത്തകരും സ്ഥലത്ത‌് എത്തിയതോടെ അക്രമിസംഘം രക്ഷപെട്ടു.  പിന്നീട‌് പൊലീസ‌് സംരക്ഷണത്തിൽ കാർ കടത്തി വിട്ടു.  പൊലീസ‌് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ഷാഹിദ കമാലിനെയും ഡ്രൈവർ നിഖിലിനെയും പത്തനാപുരം താലൂക്ക‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News