ലോകകപ്പ‌് ഫുട‌്ബോൾ: ദേശാഭിമാനി﹣ഗോപു നന്തിലത്ത് ജി മാർട്ട‌് പ്രവചന മത്സരം; വിജയികളെ പ്രഖ്യാപിച്ചു

ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് വിജയികളെ തെരഞ്ഞെടുക്കുന്നു. ജനറല്‍ മാനേജര്‍ കെ ജെ തോമസ്, റസിഡന്റ് എഡിറ്റര്‍ പി എം മനോജ് എന്നിവര്‍ സമീപം.


തിരുവനന്തപുരം > ലോക കപ്പ‌് ഫുട‌്ബോളിനോട‌് അനുബന്ധിച്ച‌് ദേശാഭിമാനിയും ഗോപു നന്തിലത്ത് ജി മാർട്ടും സംയുക്തമായി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയികളായവരെ പ്രഖ്യാപിച്ചു. കോഴിക്കോട‌് വടകര, പുത്തൻപുരയിൽ വിഷ‌്ണു, കൊല്ലം, കണ്ണനല്ലൂർ തെക്ക‌് പുത്തൻ വീട്ടിൽ കാവ്യ, മലപ്പുറം, അരിക്കോട‌് ചെങ്ങര പുത്തൻപീടികയിൽ ഉമ്മർ, തിരുവനന്തപുരം, വട്ടിയൂർകാവ‌് കൊടുങ്ങാനൂർ കെആർഡബ‌്ളിയുഎ എൽ﹣2 ആതിരയിൽ ശ്രീകുമാരൻ നായർ, മലപ്പുറം, പട്ടിക്കാട‌് സ്വദേശി സുമേഷ‌് എന്നിവരാണ‌് വിജയികളായത‌്. എൽഇഡി ടി വിയാണ‌് സമ്മാനം. ജൂലൈ 6 മുതൽ 10 വരെ നടന്ന പ്രവചന മത്സരത്തിന‌് വൻ പ്രതികരണമാണുണ്ടായത‌്. എസ‌് എംഎസ‌് വഴി ശരിയുത്തരം നൽകിയ 1500 പേരിൽ നിന്ന‌് നറുക്കെടുത്താണ‌് വിജയികളെ കണ്ടെത്തിയത‌്. തിരുവനന്തപുരം ദേശാഭിമാനിയിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ കെ ജെ തോമസ‌്, ചീഫ‌് എഡിറ്റർ പി രാജീവ‌് എന്നിവരാണ‌് വിജയികളെ നറുക്കെടുത്തത‌്. റസിഡന്റ‌് എഡിറ്റർ പിഎം മനോജ‌ും പങ്കെടുത്തുെ. Read on deshabhimani.com

Related News