ജീവിത ട്രാക്കില്‍ കാലിടറിയ താരം ഓടിയെടുത്തത് ‘വിസ്മയ’ നേട്ടം

വിസ്മയ റിലേ മത്സരത്തിലെ അവസാന ലാപ്പിൽ.


ശ്രീകണ്ഠാപുരം> ജീവിതത്തിന്റെ ട്രാക്കിലെ കഷ്ടപാടുകളെ വെല്ലാതെ വിസ്മയ ഓടിയെടുത്തത് സുവര്‍ണ്ണനേട്ടം.ഏഷ്യന്‍ ഗെയിംസിലെ 4><400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം നേട്ടം സമ്മാനിച്ചതില്‍ ശ്രീകണ്ഠപുരം ഏരുവേശ്ശി വെള്ളുവക്കോറോത്ത് സ്വദേശി വിസ്മയയും ഉണ്ടായിരുന്നു. ഏരുവേശ്ശിയിലെ  വെള്ളുവക്കോറോത്ത് സുജാതയുടെ,വിനോദിന്റെയും രണ്ട് പെണ്‍മക്കളില്‍ മൂത്തവളാണ് വിസ്മയ.താന്‍ ഓടിയെടുത്ത ട്രോഫികള്‍ അടുക്കിവെക്കാന്‍ സ്വന്തമായൊരു വീട് പോലും വിസ്മയക്കും കുടുംബത്തിനും ഇല്ല.ഇരു മക്കളുടെയും വിദ്യാഭ്യാസത്തിനായി ചെങ്ങന്നൂരിലെ വാടക വീട്ടിലാണ് വിസ്മയുടെ കുടുംബം ജീവിക്കുന്നത്. കാവുമ്പായി ഗവ എല്‍പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.തുടര്‍ന്ന് നെടുങ്ങോം ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിസ്മയയില്‍ ഒരു കൊച്ചു ഓട്ടക്കാരി ഉണ്ട് എന്ന കണ്ടെത്തിയത് കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ കായികാധ്യാപകന്‍ രാജു പോള്‍  ആയിരുന്നു.100 മീറ്റര്‍,200 മീറ്റര്‍ ഇനങ്ങളില്‍ മത്സരിച്ച് വിജയം കൊയ്തു.സ്‌കൂള്‍ മീറ്റുകളില്‍ അധികം പങ്കെടുക്കാത്ത വിസ്മയ ഓള്‍ ഇന്ത്യ മത്സരങ്ങളിലാണ് പരിശീലകന്‍ വിനയചന്ദ്രന്റെ സഹായത്തോടെ തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചത്. കായിക രംഗത്തേക്ക് കടന്ന് വരുന്നത് തന്നെ അനിയത്തി വിജിഷയിലൂടെയായിരുന്നു.ചേച്ചിയെ പോലെ മികച്ച ഓട്ടക്കാരിയാണ് വിജിഷ.ട്രാക്ക് ഇനങ്ങളില്‍ നിന്ന് മാറിയ വിജിഷ ഇപ്പോള്‍ മികച്ച നീന്തല്‍ താരമാണ്.പഠനത്തിലൂടെയാണ് വിസ്മയ സ്‌പോര്‍ട്‌സിലേക്ക് കടന്ന് വരുന്നതും.എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയിരുന്നു. ഇപ്പോള്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ എംഎസ്‌ഡബ്ല്യു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് വിസ്മയ.തന്റെ ആദ്യത്തെ ഇന്റെര്‍ നാഷണല്‍ മീറ്റില്‍ ഇന്ത്യക്ക് വേണ്ടി സുവര്‍ണ്ണ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനത്തിലും ആഹ്ലാദത്തിലുമാണ് വിസ്മയ.ഒളിമ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കണമെന്നും,മികച്ച ജീവിത മാര്‍ഗ്ഗം കണ്ടെത്തി തന്റെ കുടുംബത്തെ വേദനയുടെ ട്രാക്കില്‍ നിന്ന് കരകയറ്റമെന്നാണ് ആഗ്രഹം.   Read on deshabhimani.com

Related News