ലളിതമായ ചടങ്ങില്‍ വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയംവൈക്കം > ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം ലളിതമായ ചടങ്ങുകളോടെ നടന്നു. വിജയലക്ഷ്മിയുടെ ഉദയനാപുരത്തെ വീട്ടിലായിരുന്നു മോതിരമാറ്റചടങ്ങ്. എന്‍ അനുപാണ് വരന്‍.മിമിക്രി കലാകാരനാണ്‌. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനാണ് ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയായ അനൂപ്. ഒക്ടോബര്‍ 22ന് രാവിലെ 10.30നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രനടയിലാണ് വിവാഹം. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ പാട്ടും മൂളി വന്നു' എന്ന ഗാനമാണ് ചലച്ചിത്രലോകത്ത് വിജയലക്ഷ്മിയെ ഏറെ പ്രശസ്തയാക്കിയത്. വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി.   Read on deshabhimani.com

Related News