കുട്ടനാട്: വെള്ളം വറ്റിക്കുന്നതിന് മുന്‍ഗണന; കിറ്റുകള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ മുഖേന എത്തിച്ചു നല്‍കും - മന്ത്രി തോമസ് ഐസക്ക്ആലപ്പുഴ > കുട്ടനാട്ടില്‍ ജനവാസ മേഖലയില്‍ വെള്ളം വേഗത്തില്‍ വറ്റിക്കുന്നതിനാണ് മുന്‍ഗണനയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. കൈനകരി പോലയെുള്ള പ്രദേശങ്ങള്‍ വേഗത്തില്‍ സാധരണ നിലയിലേക്ക് കൊണ്ടുവരേണ്ടതുണ്ട് ഇതിനായി കൂടുതല്‍ പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഒന്നോ രണ്ടോ ദിവസംകൊണ്ട് വെള്ളം വറ്റിതീരുമെന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയിലകപ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യസാധനങ്ങളടങ്ങിയ കിറ്റ് ഇന്നും നാളെയുമായി എത്തിച്ച് നല്‍കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ മുഖേന കിറ്റുകള്‍ എല്ലാവരുടേയും വീടുകളില്‍ എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ധനസഹായ വിതരണത്തിനുള്ള നടപടികള്‍ വളരെ വേഗത്തിലാണ് നടക്കുന്നത്. ബിഎല്‍ഒമാര്‍ മുഖേന ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് വരുന്നുണ്ട്. ഇതിന്റെ 50 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News