മുപ്പതിൽ മുപ്പത്‌; ബ്രണ്ണനിൽ എസ്എഫ്‌ഐയ്ക്ക്‌ സമ്പൂർണ വിജയംകണ്ണൂർ > കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വൻവിജയം. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഭൂരിഭാഗം കോളേജുകളിലും എസ്എഫ്‌ഐ ചരിത്രവിജയം നേടി. തലശേരി ബ്രണ്ണനിൽ 30 മേജർ സീറ്റുകളിലും വൻഭൂരിപക്ഷത്തോടെ വിജയിച്ചു. കണ്ണൂർ കൃഷ്ണമേനോൻ വനിതാകോളേജിലും മേജർസീറ്റുകളിൽ എസ്എഫ്‌ഐ വിജയിച്ചു. കണ്ണൂരിലെ 22 കോളേജുകളിലും കാസർകോട്ടെ 21 കോളേജുകളിലുമാണ് തെരഞ്ഞെടുപ്പ്. കണ്ണൂരിൽ 24 കോളേജുകളിൽ എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചിട്ടുണ്ട്. കാസർകോട് ആറുകോളേജുകളിലും എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചു. പ്രളയദുരന്തമുണ്ടായതിനാൽ വയനാട് ജില്ലയിലെ തെരഞ്ഞെടുപ്പ് സെപ്തംബർ ഏഴിലേക്ക് മാറ്റി.   Read on deshabhimani.com

Related News