സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം: ശക്തമായ നടപടിവേണം: കോടിയേരിസ്വന്തം ലേഖകൻ സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുന്നവർക്ക‌് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ആവശ്യപ്പെട്ടു. വനിതാകമീഷൻ അധ്യക്ഷയ‌്ക്ക‌് എതിരെ നടന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച‌് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖരെ സമൂഹമാധ്യമങ്ങളിലൂടെ  ബോധപൂർവം അപഹസിക്കുന്ന പ്രവണതയുണ്ട‌്. ഇതിനെതിരെ പൊലീസ‌്  ശക്തമായ നടപടി സ്വീകരിക്കണം. വിവര സാങ്കേതിക വിദ്യയുടെ വളർച്ച ഇങ്ങിനെയല്ല ഉപയോഗിക്കേണ്ടത‌്. എഴുത്തുകാരൻ എസ‌് ഹരീഷ‌് അടക്കം ഇതിന്റെ ഇരയാണ‌്.  എം സി  ജോസഫൈനെതിരെ നടന്ന സൈബർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഹനാന‌് സിപിഐ എം പൂർണ പിന്തുണ നൽകുന്നു. ഹനാനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെ പാർടി പിന്തുണയ‌്ക്കുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News