അഭിമന്യുവിന്റെ മഹാരാജാസ്‌ ചുവന്നുതന്നെ; മുഴുവൻ സീറ്റും എസ്‌എഫ്‌ഐക്ക്‌, എല്ലാ ജനറൽ സീറ്റിലും 800ൽ അധികം ഭൂരിപക്ഷംകൊച്ചി > എറണാകുളം മഹാരാജാസ‌് കോളേജിൽ എസ‌്എഫ‌്ഐക്ക‌് ഉജ്വലവിജയം. തെരഞ്ഞെടുപ്പു നടന്ന 14 സീറ്റിലും എസ‌്എഫ‌്ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കെഎസ‌്‌യു, ഫ്രറ്റേണിറ്റി, എംഎ‌സ‌്എഫ‌് തുടങ്ങിയ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ‌് എസ‌്എഫ‌്ഐ യൂണിയൻ നിലനിർത്തിയത‌്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട മൂന്നാംവർഷ ബിരുദ പ്രതിനിധി സീറ്റും തിരിച്ചുപിടിച്ചു. ജനറൽ സീറ്റുകളിൽ എണ്ണൂറിലധികവും മറ്റു സീറ്റുകളിൽ ആയിരത്തിലധികവും വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് എസ‌്എഫ‌്ഐ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പ‌് അടുത്തതോടെ കെഎ‌സ‌്‌യു, ഫ്രെറ്റേണിറ്റിയുമായി ചേർന്ന‌് എസ‌്എഫ‌്ഐക്കെതിരെ നടത്തിയ വ്യാജപ്രചാരണങ്ങളെല്ലാം അതിജീവിച്ചാണ‌് രാജകീയ കലാലയത്തിൽ എസ‌്എഫ‌്ഐയുടെ ഉജ്വല വിജയം. ഇത്തവണ കലാലയ വർഷത്തിന്റെ തുടക്കത്തിൽ എസ‌്എഫ‌്ഐയെ കായികമായി നേരിട്ട‌് ഒതുക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പസ‌് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കോളേജിൽ അക്രമം അഴിച്ചുവിട്ടിരുന്നു. എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുകയും അർജുൻ, വിനീത‌് എന്നീ എസ‌്എഫ‌്ഐ പ്രവർത്തകരെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ‌്തിരുന്നു. ഇതിനെതിരെ ക്യാമ്പസിൽ മാത്രമല്ല, സംസ്ഥാനത്താകെ വർഗീയ സംഘടനകൾക്കെതിരായ വികാരം ശക്തമായിരുന്നു. വർഗീയ സംഘടനകൾക്കെതിരായ വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധമാണ‌് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത‌്. ചെയർമാനായി അരുൺ ജഗദീശനും വൈസ‌് ചെയർപേഴ‌്സണായി കെ ബി ശിൽപ്പയും ജനറൽ സെക്രട്ടറിയായി രെതു കൃഷ‌്ണനും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ടി ബി അതുൽ കൃഷ‌്ണ, ബോബിൻസ‌് ജോസഫ‌് (യൂണിവേഴ‌്സിറ്റി യൂണിയൻ കൗൺസിലർമാർ), സി എ അനന്തു (ആർട‌്സ‌് ക്ലബ‌് സെക്രട്ടറി), കെ എം മുഹമ്മദ‌് യാസീൻ (മാഗസിൻ എഡിറ്റർ), കെ എ ജസീല, എയ‌്ഞ്ചൽ ഏലിയാസ‌് (വനിതാ പ്രതിനിധികൾ), കെ വിഷ‌്ണു (ഒന്നാംവർഷ പിജി പ്രതിനിധി), വിപിൻ ജോർജ‌് (രണ്ടാംവർഷ പിജി പ്രതിനിധി), കെ ജെ ജിതിൻ (ഒന്നാംവർഷ ബിരുദ പ്രതിനിധി), കെ എൽ സന്ദീപ‌് (രണ്ടാമവർഷ ബിരുദ പ്രതിനിധി), എജാസ‌് മുഹമ്മദ‌് (മൂന്നാംവർഷ ബിരുദ പ്രതിനിധി). Read on deshabhimani.com

Related News