ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയംശ്രീകണ്ഠപുരം >  കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മലയോരമേഖലയിലെ ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ എസ്എഫ്‌ഐയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 18 സീറ്റുകളാണ് എതിരാളികളില്ലാതെ എസ്എഫ്‌ഐ നേടിയത്. കഴിഞ്ഞ 17 വര്‍ഷത്തെ എസ്എഫ്‌ഐയുടെ തുടര്‍ഭരണത്തിന് തിളക്കമേകിയാണ് മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചത്. കെഎസ് യുവിന് യോഗ്യരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാനും കഴിഞ്ഞില്ല. കോളേജ് യൂണിയന്റെ ചെയര്‍മാനായി എസ്എഫ്‌ഐ ശ്രീകണ്ഠപുരം ഏരിയാ വൈസ് പ്രസിഡന്റ് കൂടിയായ ബി അര്‍ജുന്‍  വിജയിച്ചു. എതിരാളികളെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള  മുന്നേറ്റം കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലും, തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ എല്ലാ കോളേജുകളിലും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്ന്‌എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ശ്രീജിത്ത് പറഞ്ഞു.  വിജയികള്‍: ബി അര്‍ജുന്‍ (ചെയര്‍മാന്‍), സി അനുശ്രീ (വൈസ് ചെയര്‍മാന്‍), സി ശ്രേയ (ജനറല്‍ സെക്രട്ടറി), സി അനഘ (ജോ. സെക്രട്ടറി), കെ വി അഭിജിത്ത് (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), കെ പി അക്ഷയ് (മാഗസിന്‍ എഡിറ്റര്‍), റസില്‍ അഹമ്മദ് (യുയുസി), മുഹമ്മദ് റിസ്വാന്‍ റസാക്ക് (ജനറല്‍ ക്യാപ്റ്റന്‍).   Read on deshabhimani.com

Related News