ലാത്തിച്ചാർജിൽ എസ‌്എഫ‌്ഐ നേതാക്കൾക്ക‌് പരിക്ക‌്; പട്ടികകൊണ്ടും പൊലീസ‌് തല്ലി

ലാത്തിച്ചാർജിൽ പരിക്കേറ്റ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്‌ണു ശോഭ


ആലപ്പുഴ > എംജി സർവകലാശാല കീഴിലെ എടത്വ സെന്റ‌് അലോഷ്യസ‌് കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിനിടെ പൊലീസ‌് ലാത്തിച്ചാർജ‌്. എസ‌്എഫ‌്ഐ നേതാക്കളുൾപ്പെടെയുള്ളവരെ ക്രൂരമായി തല്ലിച്ചതച്ചു. ജില്ലാ സെക്രട്ടറി ജിഷ‌്ണു ശോഭ, ജോയിന്റ‌് സെക്രട്ടറി എസ‌് സച്ചു, വൈസ‌്പ്രസിഡന്റ‌് എ അക്ഷയ‌്, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി സുബിൻ എന്നിവർക്കാണ‌് പരിക്കേറ്റത‌്. ജിഷ‌്ണുവിന‌് ക്രൂരമർദനമേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ‌് ആശുപത്രിയിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രധാന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന‌് മുമ്പ‌് ക്ലാസ‌് പ്രതിനിധി തെരഞ്ഞെടുപ്പ‌് കഴിഞ്ഞ സമയത്തായിരുന്നു ആദ്യ ലാത്തിച്ചാർജ‌്. പിന്നീട‌് പ്രധാന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷവും പൊലീസ‌് ലാത്തിവീശി. പട്ടിക കൊണ്ടും വിദ്യാർഥികളെ തല്ലിയതായി നേതാക്കൾ പറഞ്ഞു. കെഎസ‌്‌യു﹣എസ‌്എഫ‌്ഐ പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായപ്പോഴേക്കും പൊലീസ‌് ലാത്തിവീശുകയായിരുന്നു. രംഗം ശാന്തമാക്കാൻ ശ്രമിച്ച ജിഷ‌്ണുവിനെ വളഞ്ഞിട്ട‌് മർദിച്ചു. തെരഞ്ഞെടുപ്പിനെത്തുടർന്ന‌്  എആർ ക്യാമ്പിൽനിന്നടക്കം വൻ പൊലീസ‌് സംഘം സ്ഥലത്ത‌് വിന്യസിച്ചിരുന്നു.  ഇവരാണ‌് പ്രവർത്തകരെ ക്രൂരമായി മർദിച്ചത‌്. Read on deshabhimani.com

Related News