കുടിവെള്ള ശുദ്ധീകരണ പദ്ധതിയെ തങ്ങളുടേതാക്കി സേവാഭാരതി; ചെങ്ങന്നൂരില്‍ പുതിയ അടവുമായി പ്രചരണംചെങ്ങന്നൂര്‍ > പ്രളയക്കെടുതിയിലകപ്പെട്ട് ജനം ദുരിതമനുഭവിക്കുമ്പോള്‍ വ്യാജപ്രചരണവുമായി സേവാഭാരതി. ഗുജറാത്തില്‍ നിന്നും ഒരാഴ്ച്ച മുന്‍പ് എത്തിയ സെന്‍ട്രല്‍ സാള്‍ ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന ജല ശുദ്ധീകരണ വാഹനത്തെയാണ് തങ്ങളുടെ 'സേവന' പ്രവര്‍ത്തനമാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയിലാകെ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച ഗുജറാത്തില്‍ നിന്നും ഈ വാഹനം തിരുവനന്തപുരത്തെത്തി. പിന്നീട് ചെങ്ങന്നൂരിലെത്തിയ മൊബൈല്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനാണ് നിര്‍വഹിച്ചത്. നിലവില്‍ പരുമല പനയന്നാര്‍കാവിനടുത്ത് വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും പാണ്ടനാട്ടിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നുമുണ്ട്. ഇവിടെയാണ് മൊബൈല്‍ വാട്ടര്‍ ട്രീന്റ്‌മെന്റ് പ്ലാന്റും ഇപ്പോഴുള്ളത്. ഇവിടെ വന്ന് ആര്‍ക്കുവേണമെങ്കിലും കുടിവെള്ളം ശേഖരിക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പറഞ്ഞു. സത്യാവസ്ഥ ഇതായിരിക്കെയാണ് സേവാഭാരതിയുടെ കുടിവെള്ള ശുദ്ധീകരണ വാഹനമെന്ന നിലയില്‍ വ്യാജപ്രചരണം നടത്തുന്നത്.  സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ചെങ്ങന്നൂര്‍ നിവാസി അഖില്‍ സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ   Read on deshabhimani.com

Related News